Latest news and updates

ബറോസ് എന്നത് ഒരു മലയാളം സിനിമയല്ല, ഇന്ത്യൻ സിനിമയുമല്ല

മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ് .(Barroz is not a Malayalam film, nor is it an Indian film) പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ‘ബറോസ് എന്നത് ഒരു മലയാളം സിനിമയല്ല, ഇന്ത്യന്‍ സിനിമയുമല്ല, ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് കൊണ്ടുവരാം എന്ന് ചിന്തിക്കുകയാണ്.

ഒരുപാട് ഭാഷകളില്‍ ആ സിനിമ ഡബ് ചെയ്യാം. പോര്‍ച്ചുഗീസ്, സ്പാനിഷ്, ചൈനീസ് ഭാഷകളില്‍ ഡബ് ചെയ്യാം. ഇത് ഇന്ത്യയും പോര്‍ച്ചുഗീസും തമ്മിലുള്ള ഒരു കഥയാണ്’, മോഹന്‍ലാല്‍ പറഞ്ഞു. എനിക്ക് അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ളയാളല്ല. അതിന് വലിയ ധാരണകള്‍ വേണം. മറ്റു പലരുടെയും പേരുകള്‍ പറഞ്ഞ ശേഷം നിങ്ങള്‍ക്ക് തന്നെ ചെയ്തുകൂടെ എന്ന ഉള്‍വിളി വന്നു.

ഇന്ത്യയില്‍ ഇത്തരമൊരു വിഷയം ആദ്യമായാകും വരുന്നത്. പുറത്തൊക്കെ വന്നിട്ടുണ്ട്. എപ്പോഴും നിധി കാക്കുന്ന ഭൂതം എന്നത് ഒരു കൗതുകമാണ്. അതിനെ ഒരു കുട്ടിയുമായാണ് നമ്മള്‍ കണക്‌ട് ചെയ്തിരിക്കുന്നത്. ആ സിനിമ കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമുള്ള സിനിമയാണ്. 400 വര്‍ഷത്തോളമായി തന്റെ യജമാനനായ കാത്തിരിക്കുന്നയൊരാളാണ് അയാള്‍.ആ ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കും’ മോഹൻലാൽ വ്യക്തമാക്കി.’ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും’, മോഹന്‍ലാല്‍ പറഞ്ഞു.

Comments are closed.