Latest news and updates

മലയാളത്തിൽ വീണ്ടും ഭീമൻ വരുന്നു! വിനയൻ ഭീമനെക്കൊണ്ടുവരും – Vinayan

മലയാളത്തില്‍ നിന്നുള്ള ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്‍തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. Vinayan

വിനയന്‍റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ ,സിജു അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ്.

സെപ്റ്റംബര്‍ 8 ആണ് റിലീസ് തീയതി. ഇന്ത്യയ്ക്കൊപ്പം ജിസിസിയിലും ഇതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് വിനയന്‍ അറിയിച്ചു.പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം.

സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ പുരാണ കഥകളിലെ കഥാപാത്രങ്ങളെ മുനിർത്തികൊണ്ടു ചിത്രം ഒരുക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വരുന്നത് , ഭീമൻ എന്ന് കേൾക്കുമ്പോൾ തന്നെ മോഹൻലാലിനെ വെച്ച് ഒരുക്കാൻ ഇരുന്ന രണ്ടുമുഴം എന്ന കഥ തന്നെ ആണ് എന്നാൽ വിനയൻ മോഹൻലാലിനെ നായകനാക്കി ഭീമൻ എന്ന സിനിമ ആണ് ഒരുക്കാൻ പോവുന്നത് , എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടു എന്ന ചിത്രം വലിയ വിജയം ആയി കഴിഞ്ഞാൽ ഉടൻ താനെ ഭീമൻ എന്ന സിനിമയും ഉണ്ടാവും എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.