ഈ ദിവസം ഇറങ്ങിയ നിങ്ങളുടെ ഇഷ്ട മോഹൻലാൽ സിനിമ – Mohanlal

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ഒട്ടനവധി സിനിമകൾ ലാലിന് അഭിമാന വിജയം നേടിക്കൊടുത്തിട്ടുണ്ട്. സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തം സമ്മാനിച്ച മോഹൻലാലിന് സെപ്റ്റംബർ 3 മറക്കാനാവില്ല.Mohanlal

മോഹൻലാലിന്റെ ഹിറ്റായ അഞ്ച് സിനമകളുടെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്.1990-ൽ പുറത്തിറങ്ങിയ ‘ഇന്ദ്ര‍ജാലം’, 1992-ലെ ‘യോദ്ധ’, 1998-ലെ ‘സമ്മർ ഇൻ ബത്‌ലഹേം’, അതേ വർഷം പുറത്തിറങ്ങിയ ‘ഹരികൃഷ്ണൻസ്’, 2005-ലെ നരൻ എന്നിങ്ങനെ മലയാളത്തിന്റെ അഞ്ച് സൂപ്പർ ഹിറ്റുകൾ ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുമ്പോൾ ഈ സിനിമകളെ അനശ്വരമാക്കിയ മോഹൻലാലിനും ഇരട്ടി മധുരമാണ് ഇന്ന്.മോഹൻലാൽ നായകനായി ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005-ൽ പുറത്തിറങ്ങിയ ചിത്രമാണ് നരൻ.

സെപ്റ്റംബർ 3 ന് റിലീസിന്റെ 17 വർഷങ്ങൾ ആഘോഷിക്കുകയാണ് നരൻ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മുള്ളൻകൊല്ലി വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായാണ് നരൻ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്.മോഹൻലാൽ, ജഗതി ശ്രീകുമാർ,മാസ്റ്റർ സിദ്ധാർത്ഥ എന്നിവരെ വെച്ച് സംഗീത് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമാണ് യോദ്ധ.

പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ സിനിമയാണ് ‘യോദ്ധ’.എആർ റഹ്‌മാൻ ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ചത് ‘യോദ്ധാ’ സിനിമയ്ക്ക് വേണ്ടിയാണ്.കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച സിനിമ സാഗാ ഫിലിംസാണ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നത്. എന്നാൽ ആ ചിത്രങ്ങളെ കുറിച്ച് ഓർക്കുകയാണ് ഇപ്പോൾ കൂടുതൽ അറിയാൻ വീഡിയോ കാണുക