സീതാരാമം ഒഫീഷ്യല്‍ ഹിന്ദി കലക്ഷന്‍ പുറത്ത് – Sita Ramam

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുഡി ഒരുക്കിയ സീതാരാമം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. Sita Ramam

നിലവിൽ 75 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയിട്ടുണ്ട്. മികച്ച ഓപ്പണിങ് നേടിയ ചിത്രം രണ്ടാം വാരത്തിൽ തന്നെ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇന്ത്യയിൽ നിന്നും 55 കോടിക്ക് അടുത്താണ് ഇത് വരെ കളക്ട് ചെയ്തത്.ഇപ്പോളിതാ, സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.

സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മൃണാൾ താക്കൂറിന്റേത് അതിശയകരമായ പ്രകടനമായിരുന്നുവെന്നാണ് കങ്കണ പറയുന്നത്. സിനിമയുടെ ഹിന്ദി പതിപ്പ് കാണാനായി കാത്തിരിക്കുകയാണെന്നും പറയുന്നു , എന്നാൽ ഹിന്ദിയിൽ റിലീസ് ആയ ചിത്രം വലിയ ഒരു വിജയം തന്നെ ആയിരുന്നു , മികച്ച ഒരു കളക്ഷനും ചിത്രം നേടി ,

പാൻ ഇന്ത്യൻ വിപണി ഉദ്ദേശിച്ചുതന്നെ നിർമ്മിക്കപ്പെട്ട ചിത്രം പക്ഷേ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദർശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് ഓഗസ്റ്റ് 5 ന് റിലീസ് ചെയ്യപ്പെട്ടിരുന്നില്ല.

ഒരു മാസത്തിനിപ്പുറം സെപ്റ്റംബർ 2 ന് ആണ് ഹിന്ദി പതിപ്പ് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ആദ്യദിന പ്രദർശനങ്ങൾക്കു ശേഷം വലിയ മൌത്ത് പബ്ലിസിറ്റിയാണ് ട്വിറ്ററിൽ ചിത്രത്തിന് ലഭിക്കുന്നത്. മികച്ച തിയറ്റർ അനുഭവമാണ് ചിത്രം നൽകുന്നതെന്നും മൃണാൾ അവതരിപ്പിച്ച മൃണാളിൽ നിന്നും കണ്ണെടുക്കാനാവില്ലെന്നും ദുൽഖറിൻറെ സത്യസന്ധമായ പ്രകടനമെന്നും മികച്ച ഛായാഗ്രഹണമെന്നുമൊക്കെയാണ് ചിത്രത്തെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകളും പ്രേക്ഷകരുമൊക്കെ കുറിക്കുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണുക