ദുൽഖറിന്റെ ബോളിവുഡ് ചിത്രം ചുപ് എത്തുന്നു

ദുൽഖർ സൽമാൻ , സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രയ ധന്വന്തരി, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആർ ബാൽകി ഒരുക്കുന്ന ചുപ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 29 സെക്കൻഡ് മാത്രമുള്ള ഒരു വീഡിയോ ആണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്ന് ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. വിഖ്യാത കലാകാരൻ ഗുരു ദത്തിന്റെ ഓർമദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.

ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി ഇന്റവ്യൂവിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി. വലിയ ഒരു ത്രില്ലെർ ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,