ഓണം പൊളിക്കാൻ തകർപ്പൻ ഡാൻസുമായി ഭാവനയും കൂട്ടുകാരും

മലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ന്, തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ്. മലാളത്തിലൂടെ ആണ് സിനിമാരങ്ങേറ്റം നടന്നതെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിൽ ഭാവന സജീവമാണ്. ഭാവനയുടെ 36-ാം ജന്മദിനത്തിൽ ഭാവനയ്ക്ക് ആശംസകൾ നേരുകയാണ് താരത്തിന്റെ പ്രിയകൂട്ടുകാരികൾ. മഞ്ജുവാര്യർ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ഭാവനയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.ഈ ചിത്രം മങ്ങിയിരിക്കാം, പക്ഷേ ഈ ഫീലിംഗ് റിയലാണ്. ഞാനറിയുന്ന ഏറ്റവും ധീരയായ പെൺകുട്ടിയ്ക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു, അതു നിനക്കറിയാമെന്നും എനിക്കറിയാം, മഞ്ജു വാര്യർ കുറിക്കുന്നു.കൂടുതൽ പോരാട്ടത്തിന്,

കൂടുതൽ ഫണിന്, ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബർത്ത്ഡേ,” എന്നാണ് രമ്യയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു എന്നാൽ ഇൻസ്റ്റാ​ഗ്രാമിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു രകസരമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മുണ്ട് മടക്കികുത്തി കൂട്ടുകാരികൾക്കൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. 1993ൽ മമ്മൂട്ടി നായകനായി എത്തിയ സൈന്യത്തിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഭാവനയുടെയും സംഘത്തിന്റെയും നൃത്തം. ശില്പ ബാല, മൃദുല മുരളി, ഷഫ്ന എന്നിവരാണ് ഭാവനയ്ക്ക് ഒപ്പം റിൽസിൽ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.