ഇനി എല്ലായിടത്തും ജയിച്ചുകയറാം – സുരേഷ് ഗോപി പേരുമാറ്റി

പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. തന്റെ സോഷ്യൽ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ​ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്പെല്ലിങ്ങിൽ ഒരു ‘എസ്’ കൂടി ചേർത്താണ് മാറ്റം. അതായത് ‘Suresh Gopi ‘ എന്ന സ്പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് മാറ്റിയിരിക്കുന്നത്. അടുത്തിടെ നടി ലെനയും തന്റെ പേരിലെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയിരുന്നു. ‘Lena’ എന്നതിൽ നിന്നും ‘Lenaa’ എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തിൽ പേരിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിലാണ് സുരേഷ് ​ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. സംവിധായകൻ ജോഷിയും നടൻ ദിലീപും ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയവരാണ്.

തൻറെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേർത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. നടൻ ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്. മൈ സാൻറ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തൻറെ പുതിയ പേര് ഔദ്യോഗികമാക്കിയത്.‌‌ ‘കേശു ഈ വീടിൻറെ നാഥൻ’ എന്ന ചിത്രത്തിൻറെ പോസ്റ്ററിലൂടെയാണ് ദിലീപ് തൻറെ പേര് മാറ്റം ആദ്യം പ്രഖ്യാപിക്കുന്നത്. സംവിധായകൻ കണ്ണൻ താമരക്കുളവും തന്റെ പേര് കണ്ണൻ എന്നു മാത്രമാക്കി പരിഷ്കരിച്ചിരുന്നു.എന്നാൽ ഇങ്ങനെ പേര് മറ്റുനാട്ടിലുടെ എന്തെങ്കിലും ഭാഗ്യ അനുഭവം ഉണ്ടാവുമോ എന്നാണ് എല്ലാവരും നോക്കി കാണുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,