INS വിക്രാന്ത് കൊണ്ടുവരാൻ പോയത് ജയൻ

ഐ.എൻ.എസ്. വിക്രാന്ത് വാർത്തകളിൽ നിറയുമ്പോൾ ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പലും വാർത്തയിലെത്തി. അതിലുപരി ബ്രിട്ടനിൽനിന്ന് അത് കൊണ്ടുവരാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായർ ഉണ്ടായിരുന്നെന്ന വാർത്ത ജയൻ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഐ.എൻ.എസ്. വിക്രാന്തിന്റെ ഉദ്ഘാടനദിവസം ഒരു മലയാളപത്രത്തിൽ വന്ന വാർത്തയിൽനിന്നെടുത്ത വിവരം ട്വീറ്റ് ചെയ്തതാണ് ഞാൻ. 1961-ൽ ബ്രിട്ടനിൽ പോയി എച്ച്.എം.എസ്. ഹെർക്കുലീസ് എന്ന വിമാനവാഹിനിക്കപ്പൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന എൻ.എം.ഇബ്രാഹിമിന്റെ ഓർമക്കുറിപ്പായിരുന്നു അത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി നിർമിച്ച് പിന്നീട് ഇന്ത്യ വാങ്ങിയതാണീ വിക്രാന്ത്. കൊണ്ടുവരാൻ പോയ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരും ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് പ്രസിദ്ധ സിനിമാതാരം ജയൻ ആയെന്നുമെല്ലാം അദ്ദേഹം ഓർക്കുന്നുണ്ട്. അതിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ആയിരുന്നു സോഷ്യൽ മീഡിയയിൽ നടന്നത് ഒരു സാഹസികൻ ആയ ആൾ ആയാണ് ജയൻ എന്ന കൃഷ്ണൻ നായർ അന്ന് കാലത്തു അറിയപ്പെട്ടിരുന്നത് , സിനിമയിൽ വന്നപ്പോൾ ആണ് ജയൻ എന്ന നാമം സ്വീകരിച്ചത് , എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടക്കുന്ന പരുപാടിയിൽജയനെയും കുറിച്ച് ഓർക്കുന്നു എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,