ദുൽഖുർ സൽമാൻ ദാരിയക്ക് പിറന്നാൾ ആശംസകൾആയി സോഷ്യൽ മീഡിയയിൽ വന്നത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , ദുൽഖർ സൽമാൻ ഭാര്യ അമാലിന് നൽകിയ പിറന്നാൾ ആശംസകൾ ഏറ്റെടുത്ത് ആരാധകർ. അമാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ദുൽഖറിന്റെ സ്നേഹത്തിൽപൊതിഞ്ഞ പിറന്നാൾ ആശംസ.നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എവിടെയാണ് പോകുന്നത് എനിക്ക് പ്രായമാകുകയാണ്. പക്ഷെ നീ ഇപ്പോഴും അതുപോലെയാണ്. ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി.
മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതാൻ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി.ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും..നിനക്കേറ്റവും മികച്ച പിറന്നാൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കും പോലെ. ലളിതവും മധുരവുമായ, നിന്റെ പ്രിയപ്പെട്ട ആളുകളാൽ ചുറ്റപ്പെട്ട, സ്നേഹം നിറഞ്ഞ ഒരു പിറന്നാൾ. വീണ്ടും പിറന്നാൾ ആശംസകൾ ബൂ. ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു – ദുൽഖർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് തന്റെ ഭാര്യക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് ,