ആശിർവാദിന്റെ മോഹൻലാൽ അഭിനയിക്കാത്ത ഒരു സിനിമ വരുന്നു!

ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി പൃഥ്വിരാജ് ചിത്രം. സോഷ്യൽ മീഡിയയിലെ സിനിമ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഈ വാർത്ത കഴിഞ്ഞ ദിവസമാണ് വലിയ ചർച്ച വിഷയമായി മാറിയത്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ എത്തും.

ചിത്രത്തിന്റെ സംവിധായകനായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. മോഹൻലാൽ അഭിനയിക്കാത്ത ആദ്യ ആശിർവാദ് സിനിമാസിന്റെ ചിത്രമായിരിക്കും ഇതെന്നും ആണ് സോഷ്യൽ മീഡിയയിലൂടെ വരുന്ന റുമാറുകൾ.

സിനിമയിലെ ടെക്നിക്കൽ മേഖലയിലും മികച്ച ടീം തന്നെ ഉണ്ടാകും എന്നും പുറത്തുവരുന്നു. സംഗീതം നൽകുന്നത് KGF ന് സംഗീതം നൽകിയ രവി Basrur ആയിരിക്കും എന്നും. ദി ഗ്രെയ്റ്റ് ഫാദർ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹനീഫ് അഥേനി ആയിരിക്കും ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുക എന്നും റുമാറുകൾ വരുന്നുണ്ട്.

ഒഫീഷ്യൽ പ്രഖ്യാപനം ഒന്നും തന്നെ നടന്നിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് വലിയ ചർച്ചകൾ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ആരാധകർ സിനിമയുടെ ഫാൻ മെയ്ഡ് പോസ്റ്ററുകൾ വരെ ഒരുക്കി കഴിഞ്ഞു. ഇനി വരൻ ഇരിക്കുന്ന മോഹൻലാൽ ചിത്രം ബറോസ് ആണ്. ബറോസ് നെ ശേഷം മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ ഒന്നിക്കുന്ന മികച്ച ഒരു ചിത്രം തന്നെ വരട്ടെ ..