മോഹൻലാൽ പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രമാണ് ഋഷഭ. തെലുഗിൽ നിർമിക്കുന്ന ചിത്രം നിരവധി ഭാഷകളിലായി റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ആശിവാർഡ് സിനിമാസിന്റെ ദുബായിലെ ഓഫീസിൽ ഉൽഘടനത്തിനിടയിൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നന്ദ കിഷോർ എന്ന സംവിധായകനാണ് ഋഷഭ എന്ന പാൻ ഇന്ത്യൻ ചിത്രം ഒരുക്കുന്നത്. ഹിസ്റ്റോറിക്കൽ ഫാന്റസി ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന പുതിയ റിപോർട്ടുകൾ.
പഴയകാലവും , പുതിയ കാലവും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയിൽ ഉള്ള ഒരു പ്രത്യേകതരം ചിത്രമായിരിക്കും ഇത്. ഈ ചിത്രത്തിൽ പ്രധാനമായും രണ്ട് നായകന്മാരാണ് ഉള്ളത്. അച്ഛൻ മകൻ കഥപറയുന്ന ഈ ചിത്രത്തിൽ അച്ഛനായി എത്തുന്നത് മോഹൻലാൽ ആണ്. മകനായി എത്തുന്നത് യങ് തെലുഗ് സൂപ്പർ താരം ആയിരിക്കും എന്ന് റിപ്പോർട്ടുകളിൽ ഉണ്ട്. അത് ആരാണെന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടും ഇല്ല. ഡയൽ സ്റ്റോറി ലൈൻ ഉള്ള ഈ ചിത്രം മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കും എന്നും അണിയറ പ്രവർത്തകർ പറയുന്നു.
എന്ത് തന്നെ ആയാലും മരക്കാർ പോലെയോ, ആറാട്ട് പോലെയോ ഉള്ള ചിത്രം ആവരുത് ഇനി വരാൻ ഇരിക്കുന്നത് എന്നതുമാത്രമാണ് ഓരോ മോഹൻലാൽ ഫാന്സിന്റെയും ഇപ്പോഴത്തെ പ്രാർത്ഥന.