ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു ഞാൻ വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല..

മലയാളത്തിൽ തുടർച്ചയായി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകൻ ആണ് ജിസ് ജോയ്. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും എന്നിവയാണ് ജിസ് ജോയ് ഒരുക്കിയ മൂന്നു ചിത്രങ്ങൾ.

ആസിഫ് അലി ആയിരുന്നു ഈ മൂന്നു ചിത്രങ്ങളിലെയും നായകൻ എന്നതും കൗതുകകരമായ കാര്യമാണ്. ഇതിൽ സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും എന്നിവ സൂപ്പർ വിജയം നേടിയ ചിത്രങ്ങൾ ആണ്. സീരിയലിലും സിനിമയിലും ഡബ്ബിങ് ആര്ടിസ്റ് ആയി സിനിമാ ജീവിതം തുടങ്ങിയ ജിസ് ജോയ് അല്ലു അർജുൻ ചിത്രങ്ങൾക്ക് വേണ്ടി അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്താണ് ഏറെ പ്രശസ്തനായത്. അതിനു ശേഷം ഒരു പരസ്യ കമ്പനി തുടങ്ങിയ ജിസ് ജോയ് ഏറെ പ്രശസ്തമായ പരസ്യങ്ങൾ സംവിധാനം ചെയ്തു.

അതിൽ തന്നെ മലയാളത്തിന്റെ താര ചക്രവർത്തി ആയ മോഹൻലാലിനെ വെച്ച് നിറപറയ്ക്ക് വേണ്ടി ജിസ് ജോയ് ഒരുക്കിയ പരസ്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് മോഹൻലാലിന്റെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംവിധായകനാണ് ജിസ് ജോയ് എന്ന് പറയാം. രണ്ടു ദിവസം കൊണ്ട് പന്ത്രണ്ടു പരസ്യങ്ങൾ ആണ് അന്ന് ജിസ് ജോയ് ലാലേട്ടനെ വെച്ച് ഷൂട്ട് ചെയ്തത്. തന്റെ കരിയറിൽ ആദ്യമായാണ് ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പരസ്യം താൻ ചെയ്യുന്നതെന്ന് മോഹൻലാൽ തന്നെ അന്ന് പറഞ്ഞ കാര്യവും അടുത്തിടെ നടന്ന ഒരു ചാനൽ അഭിമുഖത്തിൽ ജിസ് ജോയ് ഓർത്തെടുത്തു. ഇനി ജിസ് ജോയ് എന്നാണ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,