പുലിമുരുകൻ ഇറങ്ങിയത് കൊണ്ട് മാത്രം ഇൻഡസ്ട്രി ഹിറ്റ് ആകാതെ പോയ ഒപ്പം

ഓണ, റിലീസ് ആയി നിരവധി ചിത്രങ്ങൾ ആണ് ഇതുവരെ ഒരുങ്ങിയത് , അതിൽ ഒന്നാണ് ഒപ്പം എന്ന മോഹൻലാൽ സിനിമ , പ്രിയദർശൻ സംവിധാനം ചെയ്ത ഒരു സിനിമ ആണ് , ഒപ്പം ഇറങ്ങുന്നതിനു മുൻപ്പ് വലിയ വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരുന്നത് അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്” ഒപ്പത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ വന്ന ട്രോളുകളിൽ പ്രധാനപ്പെട്ട ഒന്ന് ഇതായിരുന്നു, ട്രോളുകൾ അവിടെയും തീർന്നില്ല, ആദ്യത്തെ സോങ്ങ് മിനുങ്ങും മിന്നാമിനുങ്ങ് ഇറങ്ങിയപ്പോൾ വീണ്ടും വന്നു ട്രോളുകൾ എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ എന്നാൽ ഈ ട്രോളുകൾക്ക് ഒന്നും ഒരു പ്രതികരണവും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

സിനിമ റിലീസ് ആയതിന് ശേഷം കഥയാകെ മാറി. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലറുകളിൽ ഒന്നായി ഒപ്പം മാറി, ട്രോളുകൾക്കെല്ലാം കൃത്യമായ മറുപടിയും ചിത്രത്തിൽ ഉണ്ടായിരുന്നു.ഗീതാഞ്ജലി,ആമയും മുയലും പോലുള്ള സിനിമകൾ കണ്ട് പ്രിയദർശൻ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കുള്ള അദ്ദേഹത്തിൻ്റെ മറുപടി കൂടിയായിരുന്നു ഒപ്പത്തിൻ്റെ വിജയം. കഥാപാത്രം അന്ധൻ ആയാൽ കണ്ണു മേലോട്ട് പൊക്കി അല്ലെങ്കിൽ കറുത്ത കണ്ണട വച്ച് അഭിനയിക്കുക എന്ന സ്ഥിരം ക്ലീഷേ പൊളിച്ച് എഴുതിയിട്ട്,കണ്ടിരിക്കുന്ന പ്രേക്ഷകൻ്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഇൻ്റെർവെൽ ബ്ലോക്ക് പിറന്നിട്ട്, പുലിമുരുകൻ ഇറങ്ങിയത് കൊണ്ട് മാത്രം ഇൻഡസ്ട്രി ഹിറ്റ് ആകാതെ പോയ ഒപ്പം എന്ന സിനിമ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/aGIIwSYyFF4,