ദുല്‍ഖര്‍ നായകനായി ബിലാലിന്റെ വെബ് സീരിസ് വരുന്നു

ഒരുകാലത്ത് ഹിറ്റായ മമ്മൂക്കയുടെ ചിത്രമായിരുന്നു ബിഗ് ബി. ഇപ്പോഴും ആ ചിത്രം കാണാനും കണ്ട് ആസ്വദിക്കാനും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ബിലാണിയെയും ഗാങ്ങിനെയും ആരും മറക്കില്ല. എന്നാൽ ബിലാലിൻ്റെ കഴിഞ്ഞ കാലം കാണാൻ എന്താണെന്ന് കാണാൻ കഴിഞ്ഞാലോ?..ഇപ്പോഴിതാ ഈ ചിത്രത്തെ സംബന്ധിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.അമൽ നീരദ്-മമ്മൂട്ടി ചിത്രം ‘ബിഗ് ബി’യ്ക്ക് പ്രീക്വൽ വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ മുപ്പതുകളിൽ മുംബൈ അധോലോകത്തിലേക്ക് ബിലാൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രീക്വൽ വെബ് സീരീസിന്റെ പ്രമേയമെന്നാണ് സൂചന

. കഴിഞ്ഞ ദിവസം ദുൽഖർ അമൽ നീരദിനെ സന്ദർശിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ച ബിഗ് ബി പ്രീക്വലുമായി ബന്ധപ്പെട്ടായിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ സീരീസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല.മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ‘ബിഗ് ബി’യ്ക്ക് രണ്ടാം ഭാഗവും ഒരുക്കുന്നുണ്ട്. ‘ബിലാൽ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ 2017ലാണ് പ്രഖ്യാപിച്ചത്. സിനിമയിൽ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങൾ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അണിയറപ്രവർത്തകർ ഇതിനെ അനുകൂലിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഉണ്ണി ആർ ആണ് ബിലാലിന്റെ തിരക്കഥ ഒരുക്കുന്നത്.