ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത വരുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയുടെ സംവിധാനം ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ദുൽഖറിൽ നിന്നും ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ആരാധകരുടെ പ്രതീക്ഷ.സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടേയും രചന.

ദുൽഖർ തന്നെയാണ് സിനിമയുടെ നിർമ്മാണം.ചിത്രത്തിൽ നായിക ആവുക ആരെന്ന ചോദ്യത്തിന് പിന്നാലെയാണ് കുറച്ച് നാളുകളായി സോഷ്യൽ മീഡിയ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ നായികയാവുക സമാന്ത യായിരിക്കും. തെലുങ്കിലെ സൂപ്പർ നായികയായ സമാന്ത തമിഴിലും സജീവമാണ്. ഈയ്യടുത്ത് ദ ഫാമിലി മാൻ സീസൺ 2വിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയിരുന്നു സമാന്ത. ഇതിന് പിന്നാലെ സമാന്തയുടെ ബോളിവുഡിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മലയാളത്തിന് പുറമെ ഹിന്ദി കന്നട തമിഴ് തെലുങ്ക് എന്നി ഭാഷകളിലും ചിത്രം ഒരുങ്ങുന്നു , എന്നാണ് റിപ്പോർട്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,