ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം സൂര്യ പാൻ വേൾഡ് ചിത്രം ഒരുങ്ങുന്നു സൂര്യ 42

സൂര്യയുടെ ഏവരും കാത്തിരിക്കുന്ന 42ാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഇതൊരു 3 ഡി ചിത്രമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ പത്തു ഭാഷകളിലായി ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യയോടൊപ്പം ദിഷ പട്ടാണിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. സ്റ്റുഡിയോ ഗ്രീനിന്റെയും യുവി ക്രീയേഷന്സിന്റെയും ബാനറിൽ കെഇ ജ്ഞാനവേൽരാജയും വംശി, പ്രമോദ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂര്യ 42.ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല.

രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് വർഷം മുൻപേ ചിത്രീകരണം നടക്കേണ്ടിയിരുന്ന ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങിനെ തുടർന്ന് നീണ്ട് പോകുകയായിരുന്നു. ശിവയുടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് സൂര്യയുടെ വണങ്കാൻ പൂർത്തിയാക്കും. 2023 തുടക്കത്തിൽ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും. സൂരറൈ പോട്രിൻറെ ഹിന്ദി റീമേക്കിൽ അതിഥിതാരമായും സൂര്യ എത്തുന്നുണ്ട്.
എല്ലാവരും വലിയ ഒരു പ്രതീക്ഷയിൽ ആണ് ഇരിക്കുന്നത്. ഒരു പാൻ വേൾഡ് ചിത്രം ആയി ആണ് ഒരുങ്ങുന്നത് , 10 ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങാൻ പോവുന്നത് എന്ന വാർത്തകളും വരുന്നു , വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,