ബറോസിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ ആദ്യമായി ഇങ്ങനെ ഒരു ചിത്രം

ബറോസ് മലയാള സിനിമയോ ഇന്ത്യൻ സിനിമയോ അല്ലെന്നും ഒരു അന്താരാഷ്ട്ര നിലവാരത്തിൽ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ. ഒരുപാട് ഭാഷകളിൽ ഈ സിനിമ ഡബ്ബ് ചെയ്യാം. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനും ഇന്ത്യൻ സിനിമ എന്നുള്ള രീതിയിൽ ചെയ്യാൻ പറ്റില്ല. അത്രയും വലിയ സാധ്യതകളാണുള്ളത്. ആ സാധ്യതയെ വിട്ടുകളയാൻ ശ്രമിക്കുന്നില്ലെന്നും മോഹൻലാൽ ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു. ബറോസ് ഫാന്റസി ത്രീ ഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പ്രത്യേക ഭാഷയോ കാര്യങ്ങളോ ഒന്നുമില്ല. പീരിയോഡിക് ചിത്രംകൂടിയാണ്. ഇന്ത്യയിൽ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്.

കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങൾ പ്ലാൻ ചെയ്യുക. എന്തായാലും ഒരു വിഷ്വൽ ട്രീറ്റായിരിക്കും ബറോസ്. എന്നാൽ ഇപ്പോൾ അതിനെ കുറിച്ചുള്ള വാർത്താൽ ആണ് ഇപ്പോൾ കൂടുതൽ ചർച്ചകൾ , ഒരു ഇന്റർനാഷണൽ ലെവലിൽ ആണ് ചിത്രം ഒരുങ്ങുന്നത് , എന്നാൽ ഈ സിനിമയെ കുറിച്ച് മോഹൻലാൽ പറയുന്ന കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു ഇന്ത്യയിൽ ഇങ്ങനെ ഒരു സിനിമ ആദ്യമായിട്ട് ആയിരിക്കും എന്നാണ് പറയുന്നത് , നല്ല ഒരു സിനിമ ആവും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,