മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങളെ പേടിച്ചോ ജീവിക്കാൻ പറ്റില്ല തന്റെ നിലപാട് വ്യക്തം ആക്കി മോഹൻലാൽ

മലയാളത്തിന്റെ മോഹൻലാൽ ചെറുതും വലുതും ആയ നിരവധി കഥാപാത്രങ്ങൾ ആണ് മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ളത് എന്നാൽ ഇപ്പോൾ ഇതാ മോഹൻലാലിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണ് എന്ന് പറയുകയാണ് , ഇപ്പോൾ രാഷ്ട്രീയം എന്ന് പറയുന്നത് എന്റെ കപ്പ് ഓഫ് ടീ അല്ല എന്നാണ് താരം വ്യക്തമാക്കുന്നത്. ഒരു പാട് സ്ഥലത്ത് പോയാൽ ഈ സ്ഥലം മോഹൻലാലിന്റേതാണ്, ആ വീട് മോഹൻലാലിന്റേതാണ് എന്നൊക്കെയാണ് പറയുന്നത്. എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു. അവരും എന്നെ സ്നേഹിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ അഭിപ്രായപ്പെടുന്നു.ഒരു കക്ഷി രാഷ്ട്രീയം എന്ന് പറയുന്നതിലേക്ക് പോവാൻ എനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടായിരുന്നു താരം മനസ്സ് തുറന്നത്.

ഒരുപാട് പാർട്ടികളോട് നമുക്ക് താൽപര്യം തോന്നാം. ഏത് പാർട്ടികളുടേയും നല്ല ആശയങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്നും മോഹൻലാൽ പറയുന്നു.വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ല. അത് എന്നെ ബാധിക്കാത്ത കാര്യമാണ്. പക്ഷെ എന്തും എന്നിൽ ആരോപിക്കാം എന്നുള്ള അവസ്ഥയാണ് ഉള്ളതെന്നും ഏഷ്യാനെറ്റ് അഭിമുഖത്തിൽ മോഹൻലാൽ പറയുന്നു. എല്ലാ പാർട്ടിയുടെയും നല്ല ആശയങ്ങളിലൂടെ സഞ്ചരിക്കാം എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,