ആരതിയുടെ പിറന്നാളിന് റോബിന്റെ സമ്മാനം പൊളിച്ചു

ബി​ഗ് ബോസ് സീസൺ നാലിലൂടെ ജനപ്രിയനായ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ പങ്കെടുത്ത മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത ഒരു സ്വീകാര്യതയാണ് റോബിന് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. സീസൺ നാലിലെ ശക്തനായ മത്സരാർത്ഥി കൂടിയായിരുന്നു. പക്ഷെ അപ്രതീക്ഷിതമായി എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് പുറത്തായി. സഹമത്സരാർത്ഥിയായ റിയാസിന കൈയ്യേറ്റം ചെയ്തതിൻ്റെ പേരിലാണ് റോബിൻ ബി​ഗ് ബോസിൽ നിന്ന് പുറത്തായത്.റോബിൻ പുറത്തായതോടെ ആരാധകരെയും നിരാശരാക്കിയിരുന്നു. ഷോയിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ് സീക്രട്ട് റൂമിൽ അഞ്ച് ദിവസം താമസിപ്പിച്ചിരുന്നു. ആ സമയത്ത് ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നു റോബിൻ തിരികെ മത്സരത്തിലേക്ക് വരുമെന്ന്. എന്നാൽ തൊട്ടടുത്ത ദിവസം ലാലേട്ടൻ വന്നപ്പോൾ റോബിൻ പുറത്തേക്ക് ആണെന്ന് അനൗൺസ് ചെയ്തു. എല്ലാവരും ഞെട്ടലോടെയാണ് അത് കേട്ടത്. വലിയ സങ്കടത്തോടെയാണ് ഷോയിൽ നിന്ന് ഇറങ്ങിയതെങ്കിലും തന്നെ സ്നേഹിക്കുന്ന ആരാധകരെ കണ്ട് ഞെട്ടിയിരുന്നു റോബിൻ.

സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നതും. ഓണത്തിനോടനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങൾക്കും റീൽസിനും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആരാധകർ കാണാൻ കാത്തിരുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇരുവരും തിരുവോണ ദിനത്തിൽ പങ്കുവെച്ചത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ആരതിയുടെ ബെർത്തിടെ സെലിബ്രേഷൻ വീഡിയോകളാണ്. ആരതിയും അച്ഛനും അമ്മയും സുഹൃത്തുക്കളും റോബിനും ടോം ഇമ്മട്ടിയുമൊക്കെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ആരതി കേക്ക് കട്ട് ചെയ്ത് അച്ഛനും അമ്മക്കും നൽകിയ ശേഷം റോബിനും ടോമിനും കൊടുത്തു. ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

പിന്നീട് റോബിന് ആരതിക്ക് സമ്മാനമായി നൽകിയത് ഒരു വലിയ ടെഡി ബിയറിനെയാണ്. കൂടാതെ ഒരു ഫോട്ടോ ഫ്രെയിമും സമ്മാനമായി നൽകിയ നിരവധി പേർ ആരതിക്ക് പിറന്നാൾ ആശംസകൾ നൽകി രം​ഗത്ത് വന്നിട്ടുണ്ട്. അടുത്തിടെയാണ് റോബിൻ ആരതിയുമായി കമ്മിറ്റഡ് ആണെന്നുള്ള കാര്യം ആരാധകരെ അറിയിച്ചത്. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന വ്യക്തിയാണ് ആരതി പൊടി.