നടൻ ബാലയെക്കുറിച്ച് അടുത്ത സമയത്ത് ടിനിടോം രമേശ് പിഷാരടിയും നടത്തിയ ഒരു അവതരണം വലിയതോതിൽ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ച് ബാല തന്നെ തുറന്ന് സംസാരിക്കുകയാണ്. റിപ്പോർട്ടർ ടിവിയുടെ വാർത്തപൂക്കളം പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇതിനെ കുറിച്ച് ഇരുവരും പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഇതിന് രസകരമായ ഒരു മറുപടിയും നൽകുന്നുണ്ട് ബാല. തനിക്കന്ന് ടിനി ടോമിന് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നും ബാല പറയുന്നുണ്ട്. എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല ഏറ്റവും കൂടുതൽ ആളുകൾ തന്നെയാണ് സൈബർ ആക്രമണം നടത്തിയത്.
പല ആർട്ടിസ്റ്റുകളും ഇത് ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവിടുന്ന് കാണുമ്പോൾ മനസ്സിലാകില്ല. സത്യത്തിൽ എല്ലാവർക്കും സൈബർ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചു കിട്ടാൻ പോകുന്നത് അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ലമൺ ടി എന്നായിരിക്കും, അതിനെക്കാളും നല്ലത് ചെന്നൈയിൽ ആയിരിക്കുന്നതാണ്. അതുകൊണ്ടു തന്നെ ടിനി എന്റെ ഓണം നശിപ്പിച്ചു. ടിനിക്ക് വളരെ വളരെ നന്ദി. അടുത്ത കൊല്ലം ഓണത്തിന് ടിനി ചെയ്ത പോലെ മിമിക്രി ചെയ്തിട്ട് നിങ്ങളുടെ ഓണം ഞാൻ കുളമാക്കും എന്നും ബാല പറയുന്നുണ്ടായിരുന്നു. ടിനിയെക്കാൾ ദേഷ്യം എനിക്ക് പിഷാരടിയോട് ആണ്. എനിക്കറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ പറയുകയാണെന്ന്, എന്നാൽ സത്യം പോലെ ഒരു റിയാക്ഷൻ രമേശ് പിഷാരടി കൊടുക്കുന്നുണ്ട്. അവനെ ആദ്യം കൊല്ലണം എന്ന് രസകരമായ രീതിയിൽ ബാല പറയുന്നുണ്ടായിരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണുക ,