മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് എലോൺ, മോൺസ്റ്റർ എന്നിവ. പണ്ട് കാലാഹസൻ ചെയ്താ വ്യത്യസ്തതകൾ നിറഞ്ഞ ചിത്രം പോലെ ഒന്നാണ് എലോൺ എന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ പറഞ്ഞിരുന്നു. ചിത്രീകരണം പൂർത്തിയായ ഒരു പരീക്ഷണ ചിത്രമാണ് മോഹൻലാൽ ഷാജി കൈലാസ് എന്നിവർ ഒന്നിച്ച എലോൺ. കോവിഡ് മഹാമാരിയുടെ വേളയിൽ ചിത്രീകരിച്ച ഒരു ചിത്രമായതുകൊണ്ടുതന്നെ ഒരുപാട് പ്രത്യേകതകളും ഈ സിനിമക്ക് ഉണ്ട്.
ചിത്രീകരണം പൂർണമായും അവസാനിച്ചു എങ്കിലും ചിത്രം എന്ന് റിലീസ് ചെയ്യും എന്ന കാര്യം അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടും ഇല്ല. OTT യിലൂടെ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നത് സംവിധായകൻ ഷാജി കൈലാസ് ഈ അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.
മോഹൻലാലും ഇന്റർവ്യൂലൂടെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ പ്രതീക്ഷകളെ കുറിച്ച് പറഞ്ഞിരുന്നു. ഇതുവരെ മലയാള സിനിമ കണ്ടതിൽ നിന്നും ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ ചിത്രമാണ് അലോൺ. കമല ഹസ്സൻ ഇത്തരത്തിൽ ഉള്ള സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ ഇത്തരത്തിൽ ഒരുപാട് ആളുകളും ഉണ്ട്. പക്ഷെ ഈ ചിത്രത്തിൽ ഞാൻ മാത്രമേ ഉള്ളു എന്നും മോഹൻലാൽ പറഞ്ഞു. വളരെ വ്യത്യസ്തമായ ഒരു സിനിമ ആയതുകൊണ്ടുതന്നെ മോഹൻലാൽ ആരാധകരും ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.