വിനയനെപ്പോലും ഞെട്ടിച്ച് പത്തൊമ്പതാം നൂറ്റാണ്ടിനെപ്പറ്റി മമ്മൂട്ടിയുടെ കമന്റ്

വലിയ ഇടവേളക്ക് ശേഷം ഒരു വമ്പൻ ചിത്രവുമായി എത്തിയിരിക്കുകയാണ് വിനയൻ. സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതെ തന്നെ മികച്ച ചിത്രം നിർമിച്ചിരിക്കുന്നു. കണ്ടവർ എല്ലാം ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങൾ മാത്രം പറയുന്നു. സിജു വിൽസൺ നായകനായി എത്തിയ ചിത്രം ഈ ഓണക്കാലത്ത് തീയേറ്ററുകളിൽ നിറഞ്ഞ ഓടുകയാണ്. ചിത്രം കണ്ടവർ എല്ലാം തന്നെ സംവിധായകൻ വിനയനെ അഭിനന്ദിക്കുന്നും ഉണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപ് റിലീസ് ചെയ്താ മരക്കാർ എന്ന ചിത്രത്തേക്കാൾ മികച്ച ചിത്രമാണ് ഇത് എന്നതും നിരവധി പേർ മന്റിലൂടെ അറിയിച്ചു. എന്നാൽ ഇപ്പോൾ ഇതാ എല്ലാവരെയും ഞെട്ടിച്ച കൊണ്ട് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പത്തൊമ്പതാം നൂറ്റാണ്ട് കണ്ട്, സംവിധായകനെ വിളിച്ച് അഭിനന്ദിച്ചു. അതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഭാര്യയോടൊപ്പം സിനിമ കണ്ട മമ്മൂട്ടി വിനയനോട് പറഞ്ഞത്, ചിത്രം ഗംഭീരം ആയിട്ടുണ്ട് എന്നാണ്. ചിത്രം കണ്ടവർ എല്ലാവരും ഇത് തന്നെയാണ് പറയുന്നത്. ആർട്ട്, ഛായാഗ്രഹണം, തുടങ്ങി ചിത്രത്തിൽ ഓരോ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യവും സംവിധായകൻ നൽകിയിട്ടുണ്ട്. അഭിനേതാക്കളും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.