Latest news and updates

ആരെ വിവാഹം കഴിച്ചാലും സിനിമ നടിമാരെ ചെയ്യരുത്

മനസ്സിൽ തോന്നുന്നത് എന്ത് തന്നെ ആയാലും, യാതൊരു മടിയും കൂടാതെ വിളിച്ചുപറയുന്ന വ്യക്തിയാണ് സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. അതുകൊണ്ടുതന്നെ അദ്ദേത്തിന്റെ ഇന്റർവ്യൂ കൾ പലപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ച വിഷയമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ വിവാദത്തിന്റെ വക്കിൽ വരെ എത്താനും കാരണമായിട്ടുണ്ട്. ഈ അടുത്തിടെ നടന്ന ഇന്റർവ്യൂവിൽ സിനിമ നടിമാരെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായി മാറുന്നത്.

സിനിമയുമായി അടുത്ത ബന്ധമില്ലാത്തവക്ക് ഒക്കെ തന്നെ സിനിമ നടിമാരോട് കടുത്ത ആരാധനയും, ക്രഷറും, പ്രണയവും ഒക്കെ തോന്നും. എനിക്കും അങ്ങനെ തന്നെ ആയിരുന്നു. കുട്ടികാലത്ത് നവ്യ നായരോട് എനിക്ക് ക്രഷ് തോന്നിയിരുന്നതായി ധ്യാൻ വെളിപ്പെടുത്തി. സിനിമ താരത്തെ തന്നെ വിവാഹം കഴിക്കണം എന്നും അന്ന് താൻ തീരുമാനിച്ചിരുന്നു എന്നും ധ്യാൻ പറയുന്നു.

എന്നാൽ സിനിമയിൽ വന്ന് സിനിമ നടിമാരുടെ സഹകരിക്കാൻ തുടങ്ങിയപ്പോൾ, താൻ തിരിച്ചറിഞ്ഞ ഒരു സത്യം, ആരെ വിവാഹം കഴിച്ചാലും സിനിമ നടിമാരെ വിവാഹം കഴിക്കരുത്ത് എന്നാണ്. ജീവിതം തന്നെ ഇല്ലാതായിപോകും. ധ്യാൻ ശ്രീനിവാസൻ തുറന്നുപറഞ്ഞു. വലിയ രീതിയിലുള്ള വിവാദത്തിന് കാരണമായ ഒരു കമന്റ് ആയിരുന്നു ഇത്.

Comments are closed.