മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. ആദ്യ സിനിമയിലൂടെ തന്നെ വലിയ പ്രേക്ഷക പ്രീതി നേടിയെടുക്കാൻ സാധിച്ച ഒരു നടനാണ്. അതിൽ ഉപരി മോഹൻലാലിൻറെ മകൻ എന്ന പരിഗണയും മലയാള സിനിമ പ്രേക്ഷകർ പ്രണവിനെ നൽകുന്നുണ്ട്. എന്നാൽ സിനിമയേക്കാൾ കൂടുതൽ യാത്രകളെ സ്നേഹിക്കുന്ന ഒരാളാണ് പ്രണവ്, അതുകൊണ്ടുതന്നെ ഇപ്പോൾ അദ്ദേഹം ഒരു യാത്രയിലാണ്. 700 മയിലുകളിൽ അതികം ഢ്യർഗ്യം ഉള്ള യാത്ര. മുഴുവൻ ദൂരവും കാൽ നടയായി പോകണം.
ഫ്രാൻസിൽ നിന്നാണ് അതിന്റെ തുടക്കം. ഈ ഓണക്കാലത്ത് പ്രണവ് ഞങ്ങൾക്കൊപ്പം ഇല്ല. പക്ഷെ ഒരുപാട് നാളുകൾ ഒരുപാട് ആൾക്കാർ അവരെ എല്ലാം, അതൊക്കെ കാണാനും , കേൾക്കാനും, അറിയാനും അയാൾക്ക് സാധിക്കുന്നു. സത്യത്തിൽ ഞാൻ ആഗ്രഹിച്ച യാത്രയാണിത്. കുട്ടികാലം മുതൽ എന്നെ ത്രസിപ്പിച്ചിരുന്നത് ഇത്തരം യാത്രകളാണ്. എനിക്ക് സാധിക്കാത്തത് പ്രണവ് ചെയ്യുമ്പോൾ അത് വലിയൊരു അഭിമാന നിമിഷമായി മാറുകയാണ്. മോഹൻലാലിൻറെ വാക്കുകളാണിത്.
താൻ ചെയ്താ ചിത്രം ഹിറ്റ് ആയി എങ്കിലും പിനീട് മറ്റൊരു ചിത്രവും പ്രണവ് ചെയ്തിട്ടില്ല. പ്രണവിന്റെ ആരാധകർ എല്ലാം തന്നെ തിരയുന്നത് പ്രണവിന്റെ അടുത്ത ചിത്രം എന്താണ് എന്നുള്ളതാണ്. പക്ഷെ അതിനുള്ള കൃത്യമായ മറുപടി ഇന്നും ലഭിച്ചിട്ടില്ല.