മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള പദ്ധതിയെപ്പറ്റി വിനയന്‍

മലയാള സിനിമകളില്‍ എക്കാലത്തും തന്‍റേതായ വഴികളിലൂടെ നിലപാട് കൈമോശം വരാതെ യാത്ര ചെയ്ത സംവിധായകനാണ് വിനയന്‍. ഏറെക്കാലത്തിനു ശേഷമാണ് വലിയ കാന്‍വാസില്‍ അദ്ദേഹം ഒരു ചിത്രം ഒരുക്കുന്നത്. സിജു വില്‍സണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററില്‍ ചിത്രം കണ്ടതിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി തന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും വിനയന്‍ പറഞ്ഞു.

ഇനിയും ഇത്തരം വലിയ പടങ്ങള്‍ മനസിലുണ്ടെന്നും അതൊക്കെ ചെയ്യണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു വിനയന്‍റെ ആദ്യ പ്രതികരണം. അതും ഇതുപോലെ പുതുമുഖങ്ങളെ വച്ച് ആയിരിക്കുമോ എന്ന ചോദ്യത്തിന് അത് പറയുന്നില്ലെന്ന് മറുപടി. പിന്നാലെ തന്‍റെ മനസിലുള്ള സൂപ്പര്‍താര ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു- “ഞാന്‍ മോഹന്‍ലാലുമായിട്ട് ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന്‍റെ ചര്‍ച്ച നടക്കുന്നുണ്ട്. രാക്ഷസ രാജാവിനു ശേഷം മമ്മൂക്കയ്ക്കു വേണ്ടിയുള്ള ഒരു കഥാപാത്രം എന്‍റെ മനസിലുണ്ട്. എന്‍റെ മനസില്‍ ഒത്തിരി സംഭവങ്ങള്‍ ഉണ്ട്. അതില്‍ ഏതായിരിക്കും ആദ്യം നടക്കുകയെന്ന് പറയാന്‍ പറ്റില്ല”, വിനയന്‍ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രത്തെ കുറിച്ച് മുനപ്പും പറഞ്ഞത് ആണ് , തൻ ആയി സിനിമ ചെയ്യാൻ മോഹൻലാൽ പറഞ്ഞു എന്നും പറയുന്നു ,