മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നുവെങ്കിലും, മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ മറ്റൊരു മത്സാർത്ഥിക്കും ലഭിക്കാത്തത്ര ആരാധക വൃന്ദത്തെയാണ് റോബിൻ സ്വന്തമാക്കിയത്. ബിഗ് ബോസ് സീസൺ ഫോറിലൂടെ പ്രശസ്തനായ റോബിൻ രാധാകൃഷ്ണന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഒരു മെക്സിക്കൻ അപരാത സിനിമയുടെ സംവിധായകനും കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിയുടെ അവതാരകനുമായ ടോം ഇമ്മട്ടി.ബിഗ് ബോസിന് ശേഷം വൈറലായ റോബിന്റ അഭിമുഖം ടോം ഇമ്മട്ടിക്കും ആരതി പൊടിക്കുമൊപ്പമുള്ളതായിരുന്നു. ആദ്യത്തെ അഭിമുഖത്തിന് ശേഷം മൂവരും നല്ല സൗഹൃദത്തിലായിരുന്നു. റോബിൻ ആരതിയെ പരിചയപ്പെടുന്നതും സൗഹൃദത്തിലായതുമെല്ലാം ടോം ഇമ്മട്ടിയുടെ ഈ പരിപാടിയിലൂടെയായിരുന്നു.ഇപ്പോഴിത ടോം ഇമ്മട്ടിയുമായുള്ള സൗഹൃദം റോബിൻ അവസാനിപ്പിച്ചുവെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
അതുമായി ബന്ധപ്പെട്ട് മറ്റൊരു സുഹൃത്ത് ശാലു പേയാട് പങ്കുവെച്ച കുറിപ്പും റോബിൻ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഫെയിം കണ്ട് നമുക്കൊപ്പം കൂടുന്ന ഇത്തിൾ കണ്ണികള്ളികൾനമ്മുടെ എല്ലാം ജീവിതത്തിലുണ്ടാകും’ എന്നുള്ള തരത്തിലാണ് കുറിപ്പ് തുടങ്ങുന്നത്.സെലിബ്രിറ്റികൾ തമ്മിലുള്ള സൗഹൃദങ്ങളും പിണക്കങ്ങളും പ്രേക്ഷകരും ആരാധകരുമറിയുന്നത് അവർ പരസ്പരം അൺഫോളോ ചെയ്യുമ്പോഴും ഇതുപോലുള്ള സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെക്കുമ്പോഴുമാണ്.എല്ലാവരും ആഘോഷിച്ചിരുന്ന സൗഹൃദമായിരുന്നു റോബിൻ, ടോം ഇമ്മട്ടി, ആരതി പൊടി ഫ്രണ്ട്ഷിപ്പ്. കഴിഞ്ഞ ദിവസം ആരതി പൊടിയുടെ പിറന്നാൾ സെലിബ്രേഷനിലും ടോം ഇമ്മട്ടി പങ്കെടുത്തിരുന്നു.അതിന്റെ വീഡിയോകൾ ടോം ഇമ്മട്ടി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഇരുവരുടേയും സൗഹൃദം അവസാനിച്ചുവെന്നുള്ള വാർത്തകൾ വന്നതോടെ ടോം ഇമ്മട്ടിയുടെ സോഷ്യൽമീഡിയ മുഴുവൻ ഡോ.റോബിൻ ആരാധകരുടെ കമന്റുകളാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,