ദുല്‍ഖറിന്റെ നായികയായി വീണ്ടും മൃണാള്‍

ദുൽഖർ സൽമാന് റാം ആവുമ്പോൾ സീതയാവാൻ ഉത്തരേന്ത്യൻ സുന്ദരി മൃണാൾ താക്കൂർ. ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രത്തിലെ നായികയെ അവരുടെ ജന്മദിനത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ സെവൻ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.
ചിത്രത്തിലെ വിവിധ സീനുകൾ ചേർത്തിണക്കിയ വീഡിയോയിലൂടെ ദുൽഖർ സൽമാന് സിനിമയുടെ അണിയറപ്രവർത്തകർ പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ‘മഹാനടി’ നിർമ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ‘മഹാനടി’.കാശ്മീരിൽവെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂർത്തിയാക്കിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ ഇരുവരുടെയും അഭിനയ നിമിഷങ്ങൾ എല്ലാ പ്രേക്ഷകർക്കും ഇഷ്ടം ആയി എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ഇരുവരും വീണ്ടും ഒരു സിനിമയയിൽ കൂടി ഒന്നിക്കുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , സീത രാമം ott യിലും തീയേറ്ററിലും പ്രദർശനം നടന്നുകൊണ്ടിരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,