സീതാരാമം മലയാളത്തിൽ ഡബ്ബ് ചെയ്തവർ ചിത്രം മികച്ചതാക്കി

സീതാരാമത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം കുറിച്ച് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷൻ മുപ്പത് കോടിയാണ്. തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷൻ. സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ. കേരളത്തിൽ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കിൽ മൂന്നാം ദിവസം എത്തിനിൽക്കുമ്പോൾ അത് അഞ്ഞൂറിലധികം ആയി.

തമിഴ്‌നാട്ടിൽ 200 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ ചിത്രം മലയാളം തമിഴ് എന്നി ഭാഷകളിൽ ഡബ്ബിങ് ചെയ്തു ഇറക്കിയ കാരണം വലിയ ഒരു വിജയം തന്നെ ആയിരുന്നു , എന്നാൽ മറ്റു സിനിമകൾ പോലെ മോശം ആയി തോന്നിയില്ല എന്നും നല്ല അനുഭവം ആണ് ചിത്രത്തിന് ലഭിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,