വിനയനെ അത്ഭുതപ്പെടുത്തിയ മോഹൻലാൽ ഇങ്ങനെ മോഹൻലാൽ ചെയ്യുമെന്ന് കരുതിയില്ല

മലയാള സിനിമകളിൽ എക്കാലത്തും തൻറേതായ വഴികളിലൂടെ നിലപാട് കൈമോശം വരാതെ യാത്ര ചെയ്ത സംവിധായകനാണ് വിനയൻ. ചെറിയ ഇളവേളയ്ക്ക് ശേഷം മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാവുകയാണ് സംവിധായകൻ വിനയൻ. ഏറെക്കാലത്തിനു ശേഷമാണ് വലിയ കാൻവാസിൽ അദ്ദേഹം ഒരു ചിത്രം ഒരുക്കുന്നത്. സിജു വിൽസൺ നായകനായ പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻറെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലനാണ്. പ്രേക്ഷകർക്കൊപ്പം തിയറ്ററിൽ ചിത്രം കണ്ടതിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി തൻറെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും വിനയൻ പറഞ്ഞു.

മോഹൻലാൽ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാൻ എനിക്ക് താത്പര്യമില്ല. അതിനാൽ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാൽ പറഞ്ഞത്. എന്നാണ് വിനയൻ പറയുത് എന്നാൽ ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടു എന്ന ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ഉണ്ട് ശബ്ദം മാത്രം ആണ് ഇരുവരുടേയും ഉള്ളത് എന്നാൽ ഇവരെ ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ ഇരുവരുടെയും കാര്യങ്ങളെ കുറിച്ച് പറയുകയാണ് വിനയൻ കൂടുതൽ അറിയാൻ വീഡിയോ കാണുക ,