മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് സീതാ രാമം. തെലുങ്കിലേക്കുള്ള ദുൽഖറിന്റെ മടങ്ങി വരവ് സിനിമയിൽ മൃണാൽ ഠാക്കൂറാണ് നായിക. മൃണാളിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സീതാ രാമം. തീയേറ്ററിൽ വൻ വിജയം നേടിയ സീതാരാമം ഒടിടി റിലീസിന് ശേഷവും കയ്യടി നേടുകയാണ്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും കയ്യടി നേടുകയാണ് , ചിത്രത്തിന് വലിയ ഒരു കളക്ഷൻ തന്നെ ആണ് ലഭിച്ചിരിക്കുന്നത് ott റിലീസിന് ശേഷവും തിയേറ്ററിൽ ഇപ്പോളും പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , ഇതിനിടെ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകൻ ബാലചന്ദ്രമേനോന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ചിത്രത്തിന്റെ തുടക്കത്തിൽ കണ്ട ഇന്തോ – പാക്കിസ്ഥാൻ പട്ടാള അധിനിവേശം കണ്ടപ്പോൾ അക്ഷരാത്ഥത്തിൽ ഞെട്ടി എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം അദ്ദേഹം ഒരു സംശയവും മുന്നോട്ട് വെക്കുന്നുണ്ട്.
ആ വാക്കുകൾ വായിക്കാം തുടർന്ന്. ദുൽക്കർ സൽമാൻ നായകനായി അഭിനയിക്കുന്ന ‘സീത രാമം ‘ റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാൻ കേട്ടറിഞ്ഞു . സന്തോഷം തോന്നി . പക്ഷെ തിയേറ്ററിൽ ആൾ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോൾ വിഷമം തോന്നി .എന്നാൽ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയേറ്ററിലും തിരക്ക് കൂടുന്നു എന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു. സീതാരാമം കോപ്പിയടിച്ചതാണെന്ന് ആരോപണം ആയി രംഗത്ത് വന്നിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,