മകളുടെ പേരും ചിത്രം ആദ്യമായി പങ്കുവെച്ച്‌ മൃദുലയും യുവ കൃഷ്ണയും

മിനിസ്ക്രീൻ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്യും യുവ കൃഷ്ണയും. നിരവധി ടെലിവിഷൻ പരമ്പരകളിലുടെയും ഷോകളിലൂടെയും ഒക്കെ തന്നെ ഇവർ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പരമ്പരയിലൂടെയാണ് മൃദുല പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പാരമ്പരയിലൂടെയും ആണ് യുവ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചത്. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലിലാണ് യുവ അഭിനയിക്കുന്നത്. നിലവിൽ ഒരു സീരിയലുകളിലും മൃദുല അഭിനയിക്കുന്നില്ല.

കഴിഞ്ഞവർഷം കോവിഡ് കാലഘട്ടത്തിലാണ് ഇരു വരും ജീവിതത്തിൽ ഒരുമിക്കുന്നത്. ഇരുവർക്കും ഒപ്പമുള്ള ഓരോ നിമിഷങ്ങളും പ്രേക്ഷകരെ സോഷ്യൽ മീഡിയയിലൂടെ മൃദുല അറിയിക്കാറുണ്ട്. അതിനായി ഒരു യൂട്യൂബ് ചാനൽ കൂടി ഇവർ തുടങ്ങിയിട്ടുണ്ട്.വിവാഹശേഷമുള്ള ചിത്രങ്ങളും യാത്രകളും ഒക്കെ തന്നെ ഇവർ യൂട്യൂബിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞാണ് ഇവർ വിവാഹിതരായത്. ഇവരുടെ വിവാഹ നിശ്ചയവും വിവാഹവും ഒക്കെ തന്നെ മാധ്യമങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.വിവാഹശേഷം സന്തോഷം നിറഞ്ഞ തങ്ങളുടെ നിമിഷങ്ങളെക്കുറിച്ച് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു.അടുത്തകാലത്താണ് ഇവർക്കൊരു പെൺകുഞ്ഞ് പിറന്നത്. ആ വിശേഷവും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാൻ ഇവർ മറന്നിരുന്നില്ല.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രവും ഇവർ പങ്കുവച്ചിരുന്നു. ശ്രീനിഷ് അരവിന്ദ്, അർച്ചന സുശീലൻ തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇവർ പങ്കുവച്ചിരുന്നു. ഇപ്പോൾ കുടുംബത്തിലെ പുതിയ വിശേഷം ആണ് ഇവർ പങ്കുവയ്ക്കുന്നത്. അവരുടെ കുഞ്ഞുരാജകുമാരിയുടെ പേരാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,