റാമിന്റെ ഷൂട്ടിൽ മോഹൻലാൽ ലണ്ടനിൽ! സോഷ്യൽ മീഡിയയിലും ഞെട്ടിച്ചു

ജീത്തുജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ഇന്ന് ആരംഭിച്ചു. ഗ്രാന്റ് ഹയാത്ത് ഹോട്ടലാണ് ലൊക്കേഷൻ. പത്ത് ദിവസമാണ് എറണാകുളത്ത് ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാലും ഇന്ദ്രജിത്തും തൃഷയുമാണ് ഈ ഷെഡ്യൂളിലെ പ്രധാന താരനിരക്കാർ. അവർ മൂന്നുപേരും ജോയിൻ ചെയ്തിട്ടുണ്ട്.മൂന്ന് വർഷത്തിന് ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കേരളം, ഡൽഹി, ചെന്നൈ, കൊളംബോ, കെയ്റോ, ഇസ്താംബുൾ, ലണ്ടൻ എന്നിവിടങ്ങളിൽ ആയി ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അഭിഷേക് ഫിലിമ്സിന്റെ ബാനറിൽ രമേശ് പി പിള്ള,

സുധൻ എസ് പിള്ള, ഗണേഷ് വി പിള്ള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തൃഷ ആണ് നായികാ വേഷം ചെയ്യുന്നത്. ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പും ടൈറ്റിൽ പോസ്റ്ററിന് ഒപ്പം ഇന്നലെ പുറത്തു വിട്ടിരുന്നു. അതുപോലെ തന്നെ മോഹൻലാൽ ഒരു ചിത്രം കൂടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി വലിയ രീതിയിൽ ഉള്ള ചർച്ചകൾ ആണ് ഈ ചിത്രത്തിന് ആരാധകർ നടത്തുന്നത് , പുലിമുരുകൻ എന്ന സിനിമക്ക് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയുന്ന ചിത്രം ആണ് മോൺസ്റ്റർ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ , എന്നാൽ ഇപ്പോൾ റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ് മോഹൻലാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,.