ദുല്‍ഖറിന്റെ ചുപ്പ് എത്തുന്നത് 5 ഭാഷകളില്‍

ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ചുപ് റിലീസ് ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും ചേർന്നുള്ള പ്രണയരംഗങ്ങളും ഒപ്പം സിനിമ പറയുന്ന കഥയ്ക്ക് ആസ്പദമായിട്ടുള്ള ക്രൈം സീനുകളും ചേർത്തുള്ള ഒരു ചിത്രം ആണ് , സ്വാനന്ദ് കിർകിരെയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം നൽകിയരിക്കുന്നത്. രുപാലി മോഗേയും ശാശ്വത് സിങ്ങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർ ബൽകി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബൽകി തന്നെയാണ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചുപ്. സെപ്റ്റംബർ 23നാണ് ചുപ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക.

ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്ന് ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി ഇന്റവ്യൂവിൽ അറിയിച്ചത്, ഈപോൾ പുറത്തു വരുന്ന വാർത്തകൾ ചിത്രം അഞ്ചു ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങാൻ പോവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,