കോന്നി സുരേന്ദ്രൻ എന്ന ഗജ വീരൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നാടുകടത്തപ്പെട്ട കോന്നി സുരേന്ദ്രൻ തിരിച്ചു വരണമെന്ന ആവശ്യമാണ് ഇപ്പോൾ നാട്ടിൽ ഉയരുന്നത്. സുരേന്ദ്രനെ കോന്നിയിൽനിന്ന് കൊണ്ടുപോകുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി എംഎൽഎയും ഇന്നത്തെ ആറ്റിങ്ങൽ എംപിയുമായിരുന്ന ആയിരുന്ന അടൂർ പ്രകാശ് പ്രതിചേർക്കപ്പെട്ട കേസിൽ ജാമ്യമെടുക്കാൻ പത്തനംതിട്ടയിൽ എത്തിയപ്പോൾ ആനയെ കോന്നിയിൽ എത്തിക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചു.ഈ സാഹചര്യത്തിൽ നിലവിലെ കോന്നി എംഎൽഎയായ കെയു ജനീഷ് കുമാർ വിഷയത്തിൽ ഇടപെട്ടത്തോടെയാണ് കോന്നി സുരേന്ദ്രൻ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്.
കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണമായിരുന്ന കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. 2018 ജൂണിലാണ് സുരേന്ദ്രനെ കുംകി പരിശീലനത്തിനായി തമിഴ്നാട് മുത്തുമലയിലെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്. വനം വകുപ്പിെൻറ പാലക്കാട് ക്യാമ്പിലാണ് സുരേന്ദ്രൻ ഇപ്പോൾ.കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മഴയെ തുടർന്ന് സുരേന്ദ്രനെ വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആനയുടെ സംരക്ഷണത്തിന് പാലക്കാട് ക്യാമ്പിനെക്കാൾ കോന്നിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതിനാലാണ് വനം വകുപ്പ് തീരുമാനം പുനഃപരിശോധിക്കുന്നത്. മുത്തങ്ങ ആന ക്യാമ്പിൽ പന്ത്രണ്ടോളം ആനകളാണുള്ളത്. കോന്നി ക്യാമ്പിൽ ആനകളുടെ എണ്ണം കുറവായതും തീരുമാനത്തിന് പിന്നിലുണ്ട്.എന്നാൽ പരിശീലനത്തിന് ആണ് ഇപ്പോൾ ആനയെ കൊണ്ട് പോയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,