മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ചും താരത്തിന്റെ വളര്‍ച്ചയെ കുറിച്ചും ശങ്കര്‍

മോഹൻലാലിനെ ആദ്യമായി കണ്ടതിന്റെ വിശേഷങ്ങൾ ആണ് താരം പറയുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് ശങ്കർ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ വില്ലനായി എത്തിയത് മോഹൻലാൽ ആയിരുന്നു. തമിഴിൽ ശങ്കർ നായകനായ ഒരു തലൈ രാഗം എന്ന ചിത്രം സൂപ്പർ ഹിറ്റായതോടെയാണ് ഫാസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കറിനെ നായകനാക്കുന്നത്.ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിനെ കണ്ടതിനെ കുറിച്ചും താരത്തിന്റെ വളർച്ചയെ കുറിച്ചും സംസാരിക്കുകയാണ് ശങ്കർ ഇപ്പോൾ. മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ സെറ്റിൽ വച്ചാണ്. അവിടെ വച്ച് തന്നെ പരിചയപ്പെട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി.അതിന് ശേഷം 20 ഓളം സിനിമകൾ ഒരുമിച്ച് ചെയ്തു.

ഓരോ ഘട്ടത്തിലും മോഹൻലാൽ ചെയ്യുന്ന വേഷങ്ങളും, മോഹൻലാലിന്റെ സിൻസിയാരിറ്റിയും ഡെഡിക്കേഷൻ ഒക്കെ മനസിലാക്കാൻ പറ്റി. ഏത് റോൾ ആണെങ്കിലും ചെയ്യാനുള്ള കഴിവ് ഒക്കെയാണ് അദ്ദേഹത്തെ ഇത്രയും വലിയ നിലയിൽ എത്തിച്ചത് എന്നാണ് ശങ്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.എൺപതുകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ട ശങ്കർ അന്നത്തെ റൊമാന്റിക് ഹീറോ ആയിരുന്നു. എന്നാൽ എൺപതുകളുടെ പകുതിയോടെ ഒരേ പോലുള്ള റോളുകൾ ചെയ്ത ശങ്കർ നിറം മങ്ങി. തൊണ്ണൂറുകളിൽ സിനിമകളിൽ നിന്ന് ഇടവേളയെടുത്ത ശങ്കർ ഇടയ്ക്ക് ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രങ്ങൾ ഒന്നും ബോക്‌സോഫീസിൽ വിജയമായില്ല.വീണ്ടുമൊരു തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് ശങ്കർ ഇപ്പോൾ. ‘ഓർമ്മകളിൽ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. സെപ്റ്റംബർ 23ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. എം വിശ്വപ്രാതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,