മലയാളസിനിമയ്ക്ക് പുത്തൻ ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ പ്രധാനിയാണ് സിബിമലയിൽ ഒരു അഭിമുഖത്തിൽ ആണ് സിബി മലയിൽ ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് . മോഹൻലാലുമായി അദ്ദേഹം കൈകോർത്തപ്പോഴൊക്കെ സൂപ്പർ ഹിറ്റുകൾ പിറന്നു. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ. ഇങ്ങനെ നീളുന്നു ഈ കോംബോയുടെ ഹിറ്റ് സിനിമകൾ.ഇവയിൽ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്ന നിലയിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദശരഥം. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം എന്നിവയൊക്കെ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്.സ്ത്രീകളെ ഇഷ്ടമില്ലാത്ത മദ്യപാനിയും അതിസമ്പന്നനുമായ രാജീവ് മേനോൻ,
മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. എന്നാൽ ഇപ്പോൾ ദശരഥത്തിന് രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും അതു നടക്കാതെ പോയത് കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സിബി മലയിൽ. എന്നാൽ മോഹൻലാലും ആയി ഒരു സിനിമ ചെയ്യാൻ പോയ കാര്യവും സിബി മലയിൽ പറയുന്നു പ്രണവം ആർട്സ് എന്ന നിർമാണ കമ്പിനിക്ക് വേണ്ടി ആണ് ഭാരതം എന്ന സിനിമ ചെയ്യാൻ തയാറായത് , ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, എന്നി മൂന്ന് സിനിമകൾ ആണ് മോഹൻലാലിന് വേണ്ടി ചെയ്തു കൊടുത്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,