വിജയ് -പ്രിത്വിരാജ് ഒന്നിക്കുന്നു മരണമാസ് പടം വരുന്നു

വിക്രത്തിന്റെ വിജയത്തിന്റെ ആവേശം തുടരുമ്പോൾ സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. വിജയ് നായകനാകുന്ന ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ട ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്നത്. ദളപതി 67 ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പ്രതിനായകനെ കുറിച്ച് വരുന്ന വാർത്തകൾ ആരാധകരെ ആവേശഭരിതരാക്കുന്നതുമാണ്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനക രാജ് ആയി ഒന്നിക്കുന്ന ചിത്രം 40 കളിൽ എത്തിയ ഒരു ഗാങ് സ്റ്റാർ ആയി ആണ് വിജയ് വേഷം ഇടുന്നതു ,

 

 

 

എന്നാൽ ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് ചിത്രത്തിലെ വില്ലനാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാർത്തകൾ ശരിയെങ്കിൽ ഇത് സഞ്‍ജയ് ദത്തിന്റെ തമിഴ് അരങ്ങേറ്റവുമാകും. കമൽഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രം തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായിരുന്നു. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്‍യെ നായകാക്കി ഒരുക്കുന്ന ‘ദളപതി 67’ൽ സഞ്‍ജയ് ദത്തും ചേർന്നാൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കില്ല.അതുമാത്രം അല്ല ചിത്രത്തിൽ പൃഥിരാജ് ഒരു പ്രധാന വേഷം ചെയുന്നു എന്ന റിപ്പോർട്ട് ആണ് വരുന്നത് , വില്ലൻ വേഷത്തിൽ ആണ് താരം വരുന്നത് എന്ന റിപോർട്ടുകൾ ആണ് ഉള്ളത് , കുടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല കുടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →