ദുൽഖറിന്റെ പൂണ്ടുവിളയാട്ടം ചുപ് മികച്ച പ്രതികരണം

ഹിന്ദിയിൽ ആർ ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘ചുപ്പി’നെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നൽകിയിരുന്നു. പത്തുമിനിറ്റ് നേരം കൊണ്ട് ഇൻഡ്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകൾ സിനിമയെ സ്‌നേഹിക്കുന്ന ആസ്വാദകർ കരസ്ഥമാക്കിയിരുന്നുദുൽഖർ സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ കൊച്ചിയിൽ നടന്ന പ്രദർശനത്തിൽ പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുൽഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകർ വിലയിരുത്തി.

 

 

സിനിമ കണ്ട ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോർഡിൽ അതിഗംഭീരം എന്ന് മലയാളി പ്രേക്ഷകരും വിലയിരുത്തി. വളരെ മികച്ച ഒരു ചിത്രം തന്നെ ആണ് എന്നാണ് എല്ലാവരും അഭിപ്രയം പറയുന്നത് ദുൽഖുറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഇടയിൽ ചുപ് എന്ന ചിത്രവും വന്നു ചേർന്നു , നിരവധി ആരാധകർ ആണ് അന്യ ഭാഷയിൽ നിന്നും ദുൽഖുറിന് ഉള്ളത്, ചിത്രം അഞ്ചു ഭാഷകളിൽ ആണ് ഇറങ്ങിയിരിക്കുന്നത് , ചിത്രത്തിന് വളരെ വലിയ ഒരു പബ്ലിസിറ്റി ആണ് നടന്നിരിക്കുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →