മോഹൻലാലിന്റെ പെർഫോമൻസ് തെലുങ്കുകാർക്ക് റീമേക്കിൽ പകർത്താൻ പറ്റിയില്ല!

1989 ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം, സേതുമാധവൻ എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഇന്നും പ്രക്ഷകർക്ക് മറക്കാൻ കഴിയാത്ത ഒന്നാണ്. അക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രമായി മാറിയ കിരീടം മറ്റു ഭാഷകളിലേക്ക് റീ മെയ്ക്ക് ചെയ്തിരുന്നു.

കിരീടം മറ്റു ഭാഷകളിലേക്ക് റീ മെയ്ക്ക് ചെയ്തപ്പോൾ അന്യ ഭാഷ സംവിധായകർ പങ്കുവെച്ച അനുഭവങ്ങൾ പറയുകയാണ് സംവിധായകൻ സിബി മലയിൽ. തമിഴ് സംവിധായകൻ പി വാസു മലയാളം സിനിമകൾ കാണുന്ന ഒരാളാണ്. എന്ന കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെ ആണ്.

സർ നിങ്ങളുടെ കിരീടം എന്ന ചിത്രം ഞാൻ മൂന്ന് പ്രാവശ്യം തമിഴിൽ ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. റൈറ്സ് വാങ്ങാതെ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് അന്ന് ആ സിനിമകൾ ചെയ്തത്. കിരീടം എന്ന സൂപ്പർ ഹിറ്റ് ചിത്രം എല്ലാ ഭാഷകളിലേക്കും റീ മെയ്ക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഞാൻ അതൊന്നും കണ്ടിട്ടില്ല. തെലുഗ് റീമേയ്ക്ക് വന്നപ്പോൾ രാജശേഖർ ആണ് അതിന്റെ റൈറ്സ് വാങ്ങി അഭിനയിച്ചത്.

അവിടുത്തെ ഏറ്റവും വലിയ കൊമേർഷ്യൽ ഡയറക്ടർ ആയ കോടി രാമകൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തെ സംഘട്ടന രംഗങ്ങൾ ഞാൻ മലയാളത്തിൽ എങ്ങനെയാണോ ചെയ്തത് അത് കണ്ടാണ് എടുത്തിരുന്നത്. എന്നാൽ ഞാൻ എനിക്ക് തോന്നിയ പോലെ എടുക്കുന്ന ഷോട്ടുകളാണ് അതൊക്കെ. പക്ഷെ അവർ അത് ഒരു ബൈബിൾ പോലെ വച്ചിട്ട് കോപ്പി ചെയ്യുന്ന രീതിയാണ്.