Latest news and updates

പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പ് എന്ന പ്രചാരണം! ഇതിന് പിന്നിൽ ആരാണെന്ന് അറിയാല്ലോ?

സിജു വിൽസൺ നായകനാക്കി വിനയൻ സംവിധാനം ചെയ്ത മികച്ച ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിന്റെ റിലീസ് നാൾ മുതൽ വലിയ പ്രേക്ഷക പിന്തുണ ചിത്രത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ ചിത്രം ഇറങ്ങി വിജയകരമായി പ്രദർശനം നടക്കുമ്പോഴും, ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന നെഗറ്റീവ് ക്യാമ്പയ്‌ഗൻ ആണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറുന്നത്. കേരള പ്രൊഡ്യൂസഴ്സ് കെപി എന്ന ഫേസ്ബുക് പേജിലൂടെ സിനിമ വിജയിച്ചില്ല എന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തിയത്.

എന്നാൽ കേരള സിനിമ നിർമാതാക്കളുടെ അസോസിയേഷനുമായി ആ ഫേസ്ബുക് പേജിന് യാതൊരു ബന്ധവുമില്ല. വ്യാജ പേരിൽ ഉള്ള അക്കൗണ്ടായിരുന്നു അത്. അതുകൊണ്ടുതന്നെ ഈ വ്യാജനെ എതിരെ നിയമ നടപടികൾ സ്വീകരിക്കും എന്നാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചത്.

എന്ത് തന്നെ ആയാലും നിറഞ്ഞ സദസുകളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തെ തകർക്കാൻ നോക്കുന്ന നല്ലൊരു ബുദ്ധി ഉണ്ടാവുമല്ലോ. അയാളോടായി പറയുകയാണ്, ഇത്തരം നെറികേടിനെയാണ് പിർതൃ ശൂന്യത എന്ന് പറയുന്നത്. താങ്കൾ ആ പേരിന് അർഹനാണ്. വിനയന്റെ ഫസിബൂക് പേജിൽ കുറിച്ച വരികളാണ്.

സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ എത്രതന്നെ നടത്തിയാലും, മികച്ച ചിത്രങ്ങൾ കാണാൻ സിനിമ സ്നേഹികൾ തേടാതിരുകളിലേക്ക് തന്നെ എത്തും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മിക്ക തിയേറ്ററുകളിലും ചിത്രം നിറഞ്ഞ സദസുകളോടെ പ്രദർശനം തുടരുകയാണ്.

ചിത്രത്തിന്റെ കഥയിലും, സംവിധാനത്തിലും, ഓരോ കഥാപാത്രങ്ങളുടെയും അഭിനയത്തിലും മികച്ചത് തന്നെയാണ്.

Comments are closed.