പലപ്പോഴായി തന്റെ അഭിനയത്തിലൂടെ ഞെട്ടിച്ചുള്ള ആൾ മോഹൻലാലിൻറെ ഈ രംഗം!

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ 1989 ൽ സംവിധാനം ചെയ്ത ചിത്രമാണ് ദശരഥം. കൃത്രിമ ഗർഭധാരണം പ്രമേയമാക്കിയ ചിത്രത്തിൽ രാജീവ് മേനോൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിലെ മോഹൻലാലിൻറെ അഭിനയം ഇന്നും പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒന്നാണ്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ മോഹൻലാലിൻറെ പ്രകടനവും, കൈവിരലുകൾ പോലും അഭിനയിക്കുന്ന മോഹൻലാലിൻറെ അഭിനയ പാടവവും അന്നും ഇന്നും ചർച്ചയാണ്. ക്ലൈമാക്സ് രംഗത്തിലെ മോഹൻലാലിൻറെ അഭിനയം കണ്ട് താൻ ൻകെട്ടിയിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്.

അന്ന് മോഹൻലാലിൻറെ കൈ വിറയ്ക്കുന്ന സീൻ ക്യാമറയിൽ കണ്ട് ഞാൻ ഞെട്ടിയിരുന്നു. ലാൽ ഇപ്പോഴും ഞെട്ടിക്കുന്ന നടനാണ്, സിനിമയുടെ അവസാന ദിവസമാണ് അത് ഷൂട്ട് ചെയ്തത്. ആ സീനോടെ സിനിമയുടെ ഷൂട്ടിങ്ങും അവസാനിച്ചിരുന്നു.

ദശരഥം എന്ന പേരിട്ടത് ലോഹഹിയാണെന്നും സിനിമയോടെ ചേർന്ന് നിൽക്കുന്ന പേരാണ് അതെന്നും സിബി മലയാളിൽ ഒരു ഇന്റർവ്യൂവിലൂടെ പറഞ്ഞിരുന്നു. പുരാണവുമായി ബന്ധപ്പെട്ടവർക്ക് മനസിലാകും, സാധാരണകാരുമായറ്റി എത്രത്തോളം കണക്ട് ചെയുന്ന പേരാണ് അതെന്ന് പ്രൊഡ്യൂസര്മാര്ക്ക് സംശയം ഉണ്ടായിരുന്നു. എന്നാലും അത് തന്നെ തീരുമാനിക്കപ്പെട്ടു.