റാംമിന് ശേഷം ലിജോ ജോസ് പല്ലിശേരി ചിത്രത്തിൽ മോഹൻലാൽ

 

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാൾ എന്നപേര് ചുരുക്കം ചില ചിത്രങ്ങളിലൂടെ സമ്പാദിച്ച സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. പരീക്ഷണാത്മക ചിത്രങ്ങൾ ഒരുക്കുന്ന ലിജോ ജോസ് പല്ലിശേരി മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുക്കുന്നുവന്നു റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഓൺസ്ക്രീനിലെ ഈ താര സംഗമം നടക്കാതെ പോയതിനെ കുറിച്ച്‌ അടുത്തിടെ ലിജോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. പല കാരണങ്ങളും ചിത്രം ഉപേക്ഷിച്ചതിനു പിന്നിലുണ്ട്. രണ്ട് വലിയ അഭിനേതാക്കളെ കൊണ്ടുവരുമ്പോൾ അതിനു പറ്റിയ വിഷയം ആവശ്യമാണ്. പല സബ്ജക്റ്റുകളും പ്ലാൻ ചെയ്തു വരുമ്പോൾ പലർക്കും കൺവിൻസിംഗായില്ല.

 

 

അതോടെ ചിത്രം വേണ്ടെന്നുവെച്ചുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മറ്റൊരു ചിത്രം ഇപ്പോഴും മനസ്സിൽ ഉണ്ട്. പൃഥിക്കൊപ്പം ഫഹദിനെയും ഇന്ദ്രജിത്തിനേയും പ്രധാന വേഷങ്ങളിൽ എത്തിക്കാൻ പദ്ധതിയിട്ട ആന്റിക്രൈസ്റ്റ് ഉപേക്ഷിച്ചിട്ടില്ല എന്ന സിനിമ തന്റെ മനസിൽ ഇപ്പോഴുമുണ്ടെന്നും അത് സംഭവിക്കുമെന്നും ലിജോ ജോസ് പല്ലിശേരി പറയുന്നു. ജിത്തു ജോസഫ് സംവിധാനം ചെയുന്ന റാം എന്ന ചിത്രത്തിന് ശേഷം ആണ് ലിജോയുടെ പടത്തിൽ ജോയിൻ ചെയ്യും എന്നാണ് പറയുന്നത് , ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത് , എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വിടും എന്നാണ് പറയുന്നത് , പുതിയ ഒരു വാർത്ത തന്നെ ആണ് വന്നത് മോഹൻലാൽ ആരാധകർക്ക് ഇത് വലിയ ഒരു സന്തോഷം നിറക്കുന്ന ഒരു വാർത്ത തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →