മോഹന്‍ലാല്‍ ഷൂട്ടിംഗിന് വരാന്‍ പറഞ്ഞിരുന്നു എന്തിനാണ് പ്രിയദര്‍ശന്‍ ഈ സിനിമ ഇങ്ങനെ ചെയ്തത്

മലയാളത്തിന്റെ പ്രിയ നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. മോഹൻലാലും അതുപോലെ പ്രമുഖ നടന്മാരും ആശംസകൾ ആയി രംഗത്ത് വരുകയും ചെയ്തു , എന്നാൽ മധുപറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ഓളവും തീരവും വീണ്ടും സിനിമയാകുന്നതില്‍ സന്തോഷമുണ്ടെന്ന് നടന്‍ മധു. 1970ല്‍ മധുവിനെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ ആണ് ഓളവും തീരവും ഒരുക്കിയത്. എംടിയുടെ അതേ തിരക്കഥയില്‍ പ്രിയദര്‍ശനാണ് മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും ഇപ്പോള്‍ ഒരുക്കുന്നത്. മോഹന്‍ലാല്‍ ബാപ്പുട്ടി ആകുന്നതില്‍ സന്തോഷമുണ്ടെന്ന് മധു പറയുന്നു.വലിയ സന്തോഷമുള്ള കാര്യമാണത്. ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള മോഹന്‍ലാല്‍ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്ലാദമുണ്ട്.

 

 

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും മുമ്പ് ലാല്‍ തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ചിത്രീകരണ സ്ഥലത്ത് വരണമെന്നൊക്ക പറഞ്ഞു.എങ്കിലും തനിക്ക് പോവാന്‍ സാധിച്ചില്ല. എന്നാല്‍ പ്രിയദര്‍ശനെപ്പോലെ അസാമാന്യ പ്രതിഭയുള്ള ഒരു സംവിധായകന്‍ എന്തിനാണ് ഓളവും തീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നതെന്ന് മനസിലാവുന്നില്ല. പി.എന്‍ മേനോന്റെ സംവിധാനത്തില്‍ താന്‍ അഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളേയുള്ളൂ.പക്ഷേ, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലും ഉള്ളവരായിരുന്നില്ല. ഓളവും തീരവും പോലൊരു ചിത്രം റീടേക്ക് ചെയ്യുമ്പോള്‍ കളറില്‍ തന്നെ എടുക്കണമായിരുന്നു. അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീല്‍ ചെയ്യേണ്ടതായിരുന്നു എന്നാണ് മധു പ്രതികരിക്കുന്നത്.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →