ചുപ് ആദ്യ ദിന കളക്ഷൻ റിപോർട്ടുകൾ പുറത്തു വന്നു

ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ‌ ഫ്രണ്ട് നടത്തുന്ന ഹർത്താൽ ആയതിനാൽ കേരളത്തിലെ തിയേറ്ററുകളിൽ ഇന്ന് ചുപിന്റെ ആദ്യഷോകൾ ക്യാൻസലായിരിക്കുകയാണ്.ആർ ബൽകി സംവിധാനം ചെയ്യുന്ന ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സിനിമ ലോകത്തെ ചുറ്റിപ്പറ്റി തന്നെയാണ് ചുപിന്റെ കഥ വികസിക്കുന്നത്. എന്റർടെയിൻമെന്റ് ബീറ്റ് കൈകാര്യം ചെയ്യുന്ന നായിക കഥാപാത്രമായ ശ്രേയ അതിൽ നിന്നുമാറി ഒരു സിനിമാനിരൂപകയാവാൻ ആഗ്രഹിക്കുന്നു.

 

 

അതിനൊപ്പം തന്നെ സമാന്തരമായി പറഞ്ഞുപോവുന്ന കഥയാണ്, സണ്ണി ഡിയോൾ എന്ന പൊലീസ് ഓഫീസറും പൂജാഭട്ട് അവതരിപ്പിക്കുന്ന മനശാസ്ത്രജ്ഞയും ചേർന്ന് അഴിക്കാൻ ശ്രമിക്കുന്ന ഒരു കൊലപാതക പരമ്പര.   ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.റിലീസിന് മുന്നോടിയായി പ്രേക്ഷകർക്കായി ചുപിന്റെ പ്രിവ്യൂ ഷോ നടത്തിയത് ഏറെ പ്രശംസ നേടിയിരുന്നു. പൊതുവേ നിരൂപകർക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികൾക്കും മാത്രമായാണ് പ്രിവ്യൂ ഷോ ഒരുക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകർക്കായി ചുപിന്റെ അണിയറപ്രവർത്തകർ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയത്. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദുൽഖർ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘ചുപ്’.വലിയ ഒരു വിജയം തന്നെ ആണ് ചിത്രം കൂടുതൽ അറിയൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →