സീത രാമം എന്ന ചിത്രത്തിന് ശേഷം സിനിമ ലോകത്തു വലിയ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചുപ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു ഹിറ്റ് തന്നെ ആയി മാറി കഴിഞ്ഞു , ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സെപ്തംബർ 23 ന് റിലീസ് ചെയ്ത ചിത്രം മോശം വിമർശനങ്ങളും നിഷേധാത്മക അവലോകനങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് ചിത്രീകരിക്കുന്നത്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ചുപ്. ചിത്രത്തിന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനിലേക്ക് വരുമ്പോൾ, പ്രഭാത മോണിങ് ഷോകളിൽ ശരാശരി 50-60% വരെ ചുപ്പ് നല്ല ഒക്യുപെൻസി രേഖപ്പെടുത്തി. ബോക്‌സ് ഓഫീസ് ഇന്ത്യ റിപ്പോർട്ട് പ്രകാരം മൾട്ടിപ്ലക്‌സുകളിൽ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു. ആദ്യ ദിവസം ബോക്സ് ഓഫീസിൽ ഏകദേശം 2-2.5 കോടി രൂപ നേടി എന്ന റിപോർട്ടുകൾ ആണ് വരുന്നത് , വലിയ ഒരു പ്രെമോഷന് തന്നെ ആണ് ഈ ചിത്രത്തിന് നടന്നിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക