മോഹൻലാലിൻറെ 2255ൽ പുതിയ ആൾകൂടി എത്തി മോൺസ്റ്റർഉടൻ റിലീസ് ചെയ്യും

കടുത്ത വാഹനപ്രേമിയെന്ന വിശേഷണമില്ലെങ്കിലും ടൊയോട്ട വെൽഫയർ, മെഴ്‌സിഡീസ് ബെൻസ് ഉൾപ്പെടെയുള്ള ഏറ്റവും മികച്ച വാഹനങ്ങളാണ്‌ സൂപ്പർസ്റ്റാറായ മോഹൻലാലിന്റെ ഗ്യാരേജിലുള്ളത്. ഈ വാഹനങ്ങൾക്കിടയിലേക്ക് ഒരു പുതിയ താരത്തെ കൂടി എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രക്കായി പുതുപുത്തൻ ക്യാരവനാണ് മോഹൻലാലിന്റെ വാഹനശേഖരത്തിലേക്ക് എത്തിയിരിക്കുന്നത്. സിനിമാതാരങ്ങളുടെ പുത്ത ൻ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സ്വന്തമാക്കിയ പുതിയ ആഡംബര കാരവാനിന്റെ വിശേഷങ്ങളാണ് ആരാധകർ ചർച്ച ചെയ്യുന്നത് .

 

 

ബ്രൗൺ നിറത്തിലുള്ള കാരവാനിന്റെ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഭാരത് ബെൻസിന്റെ 1017 ബസിന്റെ ഷാസിയിൽ ഓജസ് ഓട്ടോ മൊബൈൽസ് ആണ് കാരവാൻ രൂപകല്പന ചെയ്തത്. എറണാകുളം ആർ.ടി.ഒയ്ക്കു കീഴിൽ സ്വകാര്യ വാഹനമായി ഇത് രജിസ്റ്റർ ചെയ്ത കാരവാനിന് കൂടുതൽ സുന്ദരമാക്കുന്നത് വശങ്ങളിൽ നൽകിയിരിക്കുന്ന വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളാണ്. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് ഈ വാഹനത്തിനും ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെച്ചു , എന്നാൽ മോഹൻലാലിനെ ഏറ്റവും പുതിയ ചിത്രം മോൺസ്റ്റർ എന്ന ചിത്രത്തിന് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →