ശ്രീനാഥ് ഭാസിയുടെ തെറിവിളി മമ്മൂക്കയുടെ പ്രതികരണം

അഭിമുഖത്തിനിടെ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിനിമ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിനിമ പ്രമോഷന് വേണ്ടിയുള്ള അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് ഓൺലൈൻ ചാനൽ അവതാരികയുടെ പരാതി. യുവതിയുടെ മൊഴിയെടുത്ത ശേഷം സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി മരട് പൊലീസ് കേസെടുത്തിരുന്നു.ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്,

 

 

നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല. ‘ചട്ടമ്പി’ എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ ഈ വിഷയത്തിൽ മമ്മൂട്ടി ഇടപെട്ടു എന്ന വാർത്തകളും വന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →