മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയ്യപ്പൻ. ക്വീൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടി ഇപ്പോൾ മലയാള സിനിമയിൽ സജീവം ആണ് , എന്നാൽ ഇപ്പോൾ സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രെമോഷന്റെ ഇടയിൽ ഉണ്ടായ ഒരു അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയികൊണ്ടിരിക്കുന്നത് , സാനിയയും സഹപ്രവർത്തകരും കോഴിക്കോടുള്ള സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ ചർച്ചയാകുന്നത്. സാനിയ അടക്കമുള്ള രണ്ട് യുവനടിമാർക്ക് നേരെ ആൾക്കൂട്ടത്തിൽ നിന്നും ചിലർ അതിക്രമം നടത്തി. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വലിയ ജന തിരക്ക് തന്നെ ആണ് താരങ്ങളെ കാണുവാൻ വേണ്ടി എത്തിയത്.
വലിയ രീതിയിലുള്ള തിരക്ക് ആയിരുന്നു ഇവിടെ അനുഭവപ്പെട്ടത്. താരം പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്ന സമയമാണ് സംഭവം നടക്കുന്നത്. കൂട്ടത്തിൽ ഒരു വ്യക്തി താരത്തോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അയാളെ ഉടൻ തന്നെ തിരിഞ്ഞ് നിന്ന് തല്ലുന്ന സാനിയയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.നിരവധി ആളുകൾ ആണ് നടിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇങ്ങനത്തെ മറുപടി തന്നെ നൽകണം എന്നാണ് ആളുകൾ പറയുന്നത്. സമാനമായ ഒരു അനുഭവം മറ്റൊരു യുവനടിക്ക് നേരെയും ഉണ്ടായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക