Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിൽ നിന്നും ഒരു ദംഗൽ പോലെ ഒരു സിനിമ പ്രതീക്ഷിക്കാം

ആക്ഷൻ സിനിമകൾക്ക് പ്രാധാന്യം നൽകുന്ന   മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമ 2023ൽ ആരംഭിക്കാനാണ് പദ്ധതി. നാടൻ ഗുണ്ടയായി മോഹൻലാൽ പ്രത്യക്ഷപ്പെടുമെന്നും കേൾക്കുന്നു.ജീത്തു ജോസഫ് ചിത്രം റാം പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ-ലിജോ സിനിമ ആരംഭിക്കുക. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമ 2023ൽ ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തിൽ മോഹൻലാൽ നാടൻ ഗുണ്ടയായി പ്രത്യക്ഷപ്പെടും എന്നാണ് വിവരം.മമ്മൂട്ടി നായകനായെത്തുന്ന നൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്.

 

 

2021ൽ വർഷം നവംബർ എഴിന് വേളാങ്കണ്ണിയിൽ വച്ചായിരുന്നു ‘നൻപകൽ നേരത്ത് മയക്കത്തി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷൻ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‌റെ നിർമ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിർമ്മാണം. അതുപോലെ തന്നെ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ‘ഹേയ് ജൂഡി’നു ശേഷം തൃഷ എത്തുന്ന മലയാള ചിത്രം കൂടിയാണിത്.ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Comments are closed.