മലയാളികളുടെ എക്കാലത്തെയും സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം, കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തെ ഓർമ്മിക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങളിലൊന്നാണ് സമ്മർ ഇൻ ബത്‌ലഹേം. രഞ്ജിത്തായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 1998 സെപ്റ്റംബർ 3നായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ അതിഥിയായി മോഹൻലാലും എത്തിയിരുന്നു. അവസാനത്തെ 10 മിനിറ്റിലാണ് സിനിമയിലെ യഥാർത്ഥ നായകനായ മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. നിരഞ്ജനായുള്ള വരവിന് മുന്നിൽ ഡെന്നീസും രവിയും ഒന്നുമല്ലാതായിത്തീരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ട്ത. രവിശങ്കറിന്റെ കാമുകി ആരാണെന്നും ആരാണ് പൂച്ച അയച്ചതെന്നുമുള്ള ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. റിലീസ് ചെയ്ത് 22 വർഷത്തിപ്പുറവും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട് ബത്‌ലഹേമും അവിടത്തെ വിശേഷങ്ങളും.
വിദ്യസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടായിരുന്നു ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. മെലഡിയും അടിപൊളിയുമൊക്കെയായി ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ആസ്വാദക ഹൃദയത്തിലുണ്ട്. തമിഴിൽ സിനിമയൊരുക്കാമെന്നായിരുന്നു സിബി മലയിൽ പ്ലാൻ ചെയ്തിരുന്നത്. നിർമ്മാതാവുമായുണ്ടായ പ്രശ്‌നത്തെത്തുടർന്നായിരുന്നു ആ തീരുമാനം മാറ്റിയത്. മഞ്ജു വാര്യരേയും പ്രഭുവിനേയും ഉൾപ്പെടുത്തിയുള്ള ഗാനരംഗവും ചിത്രീകരിച്ചിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. എന്നാൽ ചിത്രം വലിയ ഒരു വിജയം തന്നെ ആയിരന്നു എന്നാൽ ഇപ്പോൾ ചിത്രത്തിൽ മോഹൻലാലിനെ തിരഞ്ഞെടുക്കാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി ,കൂടുതൽ അറിയാൻ വീഡിയോ കാണുക